അരവണയില്‍ രോമങ്ങളുണ്ടായിരുന്നുവെന്ന് ഡിഐജി
കൊച്ചി: ശബരിമലയില്‍ നിന്നും തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന അരവണ പ്രസാദത്തില്‍ രോമം കണ്ടതായി വിജിലന്‍സ് ഡിഐജി കേരള ഹൈക്കോടതിയെ അറിയിച്ചു. മനുഷ്യന്റെ മുടിയും കഴുത, എലി എന്നിവയുടെ രോമങ്ങളും അരവണയില്‍ കണ്ടതായാണ് ഡിഐജി ഡിസംബര്‍ 19 ചൊവാഴ്ച കോടതിയെ അറിയിച്ചത്.
പ്രാഥമിക ഫോറന്‍സിക് ലബോറട്ടറി ടെസ്റുകളുടെ അടിസ്ഥാനത്തിലാണ് ഡിഐജി ഈ വിവരം കോടതിയെ അറിയിച്ചത്. എന്നാല്‍ വിശദമായ ലബോറട്ടറി പരിശോധനകളുടെ ഫലം ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ.
അരവണയില്‍ എലിയുടെ വാല്‍ കണ്ടെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു മാസം കൂടി അനുവദിക്കണമെന്നും അദ്ദേഹം കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഫോറന്‍സിക് ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അരവണയില്‍ എലിയുടെ വാല്‍ ഉണ്ടായിരുന്നോ എന്ന് ഉറപ്പു വരുത്താന്‍ കഴിയൂ എന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാല്‍ ഫോറന്‍സിക് ലബോറട്ടറി അസിസ്റന്റ് ഡയറക്ടര്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ അരവണയില്‍ എലിവാല്‍ കണ്ടതായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications