മാനഭംഗം: സിഐക്കെതിരെ കേസ്
തൊടുപുഴ: വീട്ടമ്മയെ മാനഭംഗപ്പെടുത്തിയതിനും അന്യായമായി ജയിലില്‍ പാര്‍പ്പിച്ചതിനും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. അടിമാലി സിഐ ആയിരുന്ന ടി.സുരേഷ്കുമാറിനെതിരെ അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് രജിസ്റര്‍ ചെയ്തത്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ എസ്പി വര്‍ഗീസ് ജോര്‍ജിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി പി.ആര്‍.ചന്ദ്രന്‍ സിഐയെ സസ്പെന്റ് ചെയ്തുകൊണ്ട് ഉത്തരവിട്ടു.
പൊലീസ് സ്റേഷനില്‍ പരാതിയുമായെത്തിയ കുടയത്തൂരില്‍ താമസിക്കുന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്തിയെന്നാണ് സുരേഷ് കുമാറിനെതിരെയുള്ള കേസ്.












Click it and Unblock the Notifications