മണ്ണാര്‍ക്കാട് ഹര്‍ത്താല്‍ പൂര്‍ണ്ണം
മണ്ണാര്‍ക്കാട്: ഇടതുമുന്നണി നടത്തുന്ന അക്രമത്തിനെതിരെ ഡിസംബര്‍ 19 ചൊവാഴ്ച യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മണ്ണാര്‍ക്കാട്ട് ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു.
പാലക്കാട് - കോഴിക്കോട് റോഡില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കുമ്മരമ്പത്ത് അരിയൂരില്‍ സിപിഎമ്മും സിപിഐയും ചേര്‍ന്ന് നടത്തിയ അക്രമങ്ങള്‍ക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
കുമ്മരമ്പത്ത് അരിയൂര്‍ മേഖല സംഘര്‍ഷഭരിതമാണ്. ഏകദേശം 26 കുടുംബങ്ങള്‍ അക്രമം ഭയന്ന് വീട് വിട്ട് പോയിരിക്കുകയാണ്. ഡിസംബര്‍ 17 ഞായറാഴ്ച സിപിഎമ്മും സിപിഐയും ചേര്‍ന്ന് നടത്തിയ ജാഥ അക്രമാസക്തമാവുകയും ജാഥയില്‍ പങ്കെടുത്തവര്‍ ചില മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ കല്ലെറിഞ്ഞും തീവച്ചും നശിപ്പിക്കുകയും ചെയ്തിരുന്നു.
ഏതാനും നാള്‍ മുമ്പ് സിപിഎം പ്രവര്‍ത്തകനായ അബ്ദുള്‍ ഗഫൂര്‍ കൊല്ലപ്പെട്ടതോടെയാണ് ഇവിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അബ്ദുള്‍ ഗഫൂറിന്റെ കൊലയില്‍ മുഖ്യപ്രതി എന്ന് സംശയിക്കപ്പെടുന്ന സെയ്ത് ഇപ്പോള്‍ ഒളിവിലാണ്. സെയ്തിന്റെ വീടും സിപിഎമ്മുകാരും സിപിഐക്കാരും ചേര്‍ന്ന് ആക്രമിച്ച് നശിപ്പിച്ചിരുന്നു.












Click it and Unblock the Notifications