കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് മദ്യമാഫിയയുമായി ബന്ധം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിന് മദ്യമാഫിയയുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ പറഞ്ഞു.

മദ്യദുരന്തങ്ങളെ കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ മദ്യമാഫിയയും രാഷ്ട്രീയപാര്‍ട്ടികളും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം കൂടി ഉള്‍പ്പെടുത്താത്തത് തങ്ങള്‍ക്ക് മദ്യമാഫിയയുമായുള്ള ബന്ധം പുറത്തുവരുമോയെന്ന് സിപിഎം ഭയക്കുന്നതുകൊണ്ടാണെന്ന് പത്മനാഭന്‍ പറഞ്ഞു. ഡിസംബര്‍ 19 ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രി ധനഞ്ജയകുമാര്‍ ആഗസ്ത് 19ന് കേരളത്തില്‍ രഹസ്യസന്ദര്‍ശനം നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. അന്ന് ചില ചടങ്ങുകളില്‍ കേന്ദ്രമന്ത്രി പങ്കെടുത്തിരുന്നു. ഇത്തരം ആരോപണങ്ങള്‍ മുരളിമനോഹര്‍ ജോഷിക്കും ഒ.രാജഗാാേപാലിനും എതിരെ മാര്‍ക്സിസ്റ് നേതൃത്വം ഉയര്‍ത്തിയിട്ടുണ്ടെന്ന് പത്മനാഭന്‍ പറഞ്ഞു.

കേന്ദ്രമന്ത്രിമാര്‍ കേരളം സന്ദര്‍ശിക്കുന്നത് തടയാനാണ് സിപിഎം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ അത്തരം ശ്രമം നമ്മുടെ ഫെഡറല്‍ ഘടനക്കെതിരാണെന്ന് പത്മനാഭന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X