കവര്‍ച്ചാസംഘം പിടിയില്‍
തിരുവനന്തപുരം: നാഗര്‍കോവിലില്‍ നിന്നുള്ള കവര്‍ച്ചാസംഘം തിരുവനന്തപുരത്ത് പിടിയിലായി.
നാഗര്‍കോവിലില്‍ നിന്നുള്ള മണികണ്ഠന്‍, കുമാര്‍, ശങ്കര്‍, വിജയകുമാര്‍ എന്നിവരാണ് ഡിസംബര്‍ 18 തിങ്കളാഴ്ച പൊലീസ് പിടിയിലായത്. ഇവരില്‍ നിന്നും 10 ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നാഗര്‍കോവിലില്‍ നിന്നും ട്രെയിനില്‍ തിരുവനന്തപുരത്തെത്തുന്ന സംഘം ഭിക്ഷക്കാരുടെ വേഷം ധരിച്ച് പകല്‍സമയങ്ങളില്‍ കവര്‍ച്ച നടത്തിവരികയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പത്മകുമാര്‍ അറിയിച്ചു. പല പ്രധാന മോഷണക്കേസുകളുടെ തുമ്പും ഇവരില്‍ നിന്നും കിട്ടിയിട്ടുണ്ട്.












Click it and Unblock the Notifications