കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ട്രഷറി സ്തംഭനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഡിസംബര്‍ 23 ശനിയാഴ്ച വരെ കഴിഞ്ഞ മാസശമ്പളം ഒഴിച്ചുള്ള സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കരുതെന്ന് ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ട്രഷറി സേവിംഗ്സില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ക്കൊഴികെ മറ്റാര്‍ക്കും ട്രഷറികളില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല. ചെക്കുകള്‍ മാറാത്തതിനാല്‍ പണം കിട്ടാനുള്ളവര്‍ നിരാശയിലാണ്. ക്രിസ്മസും റംസാനും പ്രമാണിച്ച് ശമ്പളം ഡിസംബര്‍ 20 മുതല്‍ നല്‍കിത്തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതിനുള്ള തുക പോലും കണ്ടെത്താനാവാതെ സര്‍ക്കാര്‍ കുഴങ്ങുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയായി വളരെ സുപ്രധാനമായ ചെക്കുകള്‍ മാത്രമാണ് ട്രഷറികളില്‍ മാറുന്നത്. ദുരിതാശ്വാസവും ക്ഷേമനിധിയും പോലും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നല്‍കരുതെന്നാണ് ഡിസംബര്‍ 18 തിങ്കളാഴ്ച സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് അറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X