ക്വത്ത്റോച്ചിയെ അറസ്റുചെയ്തു
ദില്ലി: ബോഫോഴ്സ് കേസിലെ ഒന്നാംപ്രതി ഒട്ടാവിയോ ക്വത്ത്റോച്ചിയെ ഡിസംബര്‍ 20 ബുധനാഴ്ച മലേഷ്യയിലെ ക്വാലാലംപൂരില്‍വച്ച് അറസ്റു ചെയ്തു.
ഇറ്റാലിയന്‍ ബിസിനസ്സുകാരനായ ക്വത്ത്റോച്ചിയെ ഗൂഢാലോചന,അഴിമതി,വഞ്ചന എന്നീ കുറ്റങ്ങള്‍ക്കാണ് മലേഷ്യന്‍ പൊലീസ് അറസ്റുചെയ്തതെന്ന് സിബിഐ ഡയറക്ടര്‍ ആര്‍.കെ.രാഘവന്‍ അറിയിച്ചു.
ബോഫോഴ്സ് തോക്കിടപാട്കേസില്‍ പ്രതിയായ ക്വത്ത് റോച്ചിയെ വിട്ടുതരണമെന്നുള്ള സിബിഐയുടെ അപേക്ഷപ്രകാരമാണ് അറസ്റുനടന്നതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം അവിടുത്തെ ഒരു പ്രാദേശിക കോടതി ക്വത്ത്റോച്ചിക്ക് സോപാധികജാമ്യം അനുവദിച്ചു.30 ലക്ഷം രൂപയുടെ ജാമ്യബോണ്ടിന്മേലും രണ്ടാളുടെ ഉറപ്പിന്മേലുമാണ് ക്വത്ത്റോച്ചിക്ക് ജാമ്യം നല്കിയത്.
മലേഷ്യവിട്ട് പോകരുതെന്ന വ്യവസ്ഥയിന്മേലാണ് ജാമ്യം നല്കിയിരിക്കുന്നത്.ക്വത്തറോച്ചിയുടെ പാസ്പോര്‍ട്ട് കോടതി വാങ്ങിവെച്ചിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് ഇന്ത്യ ക്വത്ത്റോച്ചിക്കെതിരെ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചിരുന്നു.












Click it and Unblock the Notifications