കശ്മീര്‍: വെടിനിര്‍ത്തല്‍ നീട്ടാന്‍ തീരുമാനം
ദില്ലി: കശ്മീരിലെ വെടിനിര്‍ത്തല്‍ ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഡിസംബര്‍ 20 ബുധനാഴ്ച പ്രധാനമന്ത്രി എ.ബി.വാജ്പേയി വെടിനിര്‍ത്തല്‍ നീട്ടാനുള്ള തീരുമാനം ലോക്സഭയെ അറിയിച്ചു. റംസാന്‍ മാസം പ്രമാണിച്ച് നടപ്പിലാക്കിയ വെടിനിര്‍ത്തല്‍ ഗുണകരമെന്ന് കണ്ടാണ് നീട്ടാന്‍ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി അറിയിച്ചു.
വെടിനിര്‍ത്തല്‍ നടപ്പാക്കിയ ശേഷം അതിര്‍ത്തിയില്‍ ഇരു പക്ഷത്തുമുള്ള വെടിവയ്പ് കുറഞ്ഞിട്ടുണ്ട്. ഇപ്പോഴുള്ള വെടിനിര്‍ത്തല്‍ ഒരു മാസത്തിന് ശേഷം നീട്ടുന്ന കാര്യം അപ്പോള്‍ പരിഗണിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അക്രമം നടത്താനുള്ള ചില തീവ്രവാദിസംഘടനകളുടെ ശ്രമങ്ങള്‍ എന്തു വിലകൊടുത്തും എതിര്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications