സ്ഫോടനം മൂലം പള്ളി തകര്‍ന്നെന്ന് പറഞ്ഞില്ല: സുദര്‍ശന്‍
ദില്ലി: ബാബറി മസ്ജിദ് ബോംബ് സ്ഫോടനം മൂലമാണ് തകര്‍ന്നതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ആര്‍എസ്എസ് നേതാവ് സുദര്‍ശന്‍ ജസ്റിസ് എം.എസ്.ലിബര്‍ഹാന്‍ കമ്മിഷനു മുന്നില്‍ ബോധിപ്പിച്ചു.
അനീസ് അഹമ്മദ് ഗെലോട്ട് എന്ന അഭിഭാഷകന്‍ നടത്തിയ ബോംബ് സ്ഫോടനത്തിലൂടെയാണ് ബാബറി മസ്ജിദ് തകര്‍ന്നെതന്ന് ഫെഡറേഷന്‍ ഒഫ് ഷാഹാസ് ദേശീയ പ്രസിഡന്റ് ധരം വീര്‍ സിംഹ് റവാള്‍ തനിക്കെഴുതിയ കത്തില്‍ പറഞ്ഞതായി സുദര്‍ശന്‍ വെളിപ്പെടുത്തി. ഇത് ധരം വീര്‍ സിംഹിന്റെ അഭിപ്രായം മാത്രമാണെന്നും സുദര്‍ശന്‍ പറഞ്ഞു.
ഡിസംബര്‍ 20 ബുധനാഴ്ചയാണ് കമ്മിഷനു മുന്നില്‍ സുദര്‍ശന്‍ ഹാജരായത്. പ്രശസ്ത ഗാന്ധിയന്‍ നിര്‍മല്‍ ദേശ്പാണ്ഡെയുടെ പ്രസ്താവന ഉദ്ധരിക്കുക മാത്രമാണ് താന്‍ ചെയ്തത്. പള്ളി തകര്‍ന്നത് പൊട്ടിത്തെറി മൂലമാണെന്ന് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവ് പറഞ്ഞിട്ടുണ്ടെന്നാണ് നിര്‍മല്‍ ദേശ്പാണ്ഡെ പറഞ്ഞത്. എന്നാല്‍ പിന്നീട് തന്റെ വാദത്തില്‍ നിന്നും അവര്‍ പിന്നോട്ടുപോവുകയായിരുന്നുവെന്ന് സുദര്‍ശന്‍ പറഞ്ഞു.
താന്‍ പൊട്ടിത്തെറിയെന്ന് പറഞ്ഞതിനെ ബോംബ് സ്ഫോടനമെന്ന് തെറ്റായി എഴുതുകയാണ് പത്രലേഖകര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
സ്പോടകവസ്തുക്കളടങ്ങിയ കല്ലുകള്‍ 1992 ഡിസംബര്‍ ആറിന് ഗെലോട്ട് പള്ളിയില്‍ കൊണ്ടുവെച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ധരംവീര്‍ സിംഹ് തനിക്കെഴുതിയ കത്തില്‍ പറഞ്ഞതെന്ന് സുദര്‍ശന്‍ വെളിപ്പെടുത്തി. 1997ല്‍ ഗെഹ്ലോട്ട് കൊല്ലപ്പെടുകയായിരുന്നു.
ഈ പ്രശ്നവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത്വച്ചു നടത്തിയ വിവാദത്തിന് ഇടവരുത്തിയ പ്രസംഗത്തിന്റെ വീഡിയോ കാസറ്റ് സുദര്‍ശന്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കി. ചെന്നൈയിലെ ഒരു പത്രവും ഒരു മലയാള പത്രവും ബോംബ് സ്ഫോടനം മൂലമാണ് പള്ളി തകര്‍ന്നതെന്ന് താന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുദര്‍ശന്‍ അറിയിച്ചു. പത്രങ്ങളിലെ വാര്‍ത്ത തെളിവായി സുദര്‍ശന്‍ കമ്മിഷനു മുന്നില്‍ സമര്‍പ്പിച്ചു.












Click it and Unblock the Notifications