Get Updates
Get notified of breaking news, exclusive insights, and must-see stories!

ഘടകക്ഷികള്‍ അതിര് കടക്കരുത്: വാജ്പേയി

ദില്ലി: സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ എന്‍ഡിഎ ഘടകകക്ഷികള്‍ അതിര് കടക്കരുതെന്ന് പ്രധാനമന്ത്രി.

അയോധ്യാ പ്രശ്നത്തില്‍ ബിജെപി നിലപാടിനെ ദേശീയ ജനാധിപത്യ സഖ്യത്തിലെ മറ്റ് കക്ഷികള്‍ എതിര്‍ത്തിനെ പരാമര്‍ശിച്ചാണ് വാജ്പേയി ഇങ്ങനെ പറഞ്ഞത്. വ്യത്യസ്തമായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അവതരിപ്പിക്കുമ്പോള്‍ ഘടകക്ഷികള്‍ ആത്മനിയന്ത്രണം പാലിക്കണമെന്ന് ഡിസംബര്‍ 19 ചൊവാഴ്ച ബിജെപി എംപിമാരുടെ യോഗത്തിലാണ് വാജ്പേയി ആവശ്യപ്പെട്ടത്.

എന്നാല്‍ ബിജെപി എംപിമാരുടെ യോഗത്തില്‍ വാജ്പേയി ഇങ്ങനെയൊരു അഭിപ്രായം പ്രകടിപ്പിച്ചതിനോട് ചില എംപിമാരും നേതാക്കളും വിയോജിപ്പ് പ്രകടിപ്പിച്ചു. ഘടകക്ഷികളുടെ നേതാക്കളോട് തന്നെയാണ് പ്രധാനമന്ത്രി ഇത് പറയേണ്ടിയിരുന്നതെന്ന് അവര്‍ വ്യക്തമാക്കി.

അയോധ്യാ പ്രശ്നത്തില്‍ പ്രധാനമന്ത്രിയുടെ വിവാദപരമായ പ്രസ്താവനയോട് തൃണമൂല്‍ കോണ്‍ഗ്രസും തെലുങ്കുദേശവും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+