സീടിവി കേസ് : അനുപംഖേറിനെതിരെ വിധി
മുംബൈ:സീടിവി യ്ക്കെതിരെ സിനിമാതാരം അനുപം ഖേര്‍ നല്കിയ പരാതി ബോംബൈ ഹൈക്കോടതി തള്ളി. സീടിവി യുടെ സവാല്‍ ദസ് ക്രോര്‍ കാ എന്ന പരിപാടിയുടെ അവതാരകനാണ് അനുപംഖേര്‍. ഈ പരിപാടിക്കുവേണ്ടി താനുമായി ഉണ്ടാക്കിയ കരാര്‍ സീടിവി റദ്ദാക്കിയ സാഹചര്യത്തില്‍ ഈ പരിപാടിയുടെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ടാണ് അനുപംഖേര്‍ ഹര്‍ജി നല്കിയത്.
എന്നാല്‍ ബോംബൈ ഹൈക്കോടതി ഡിസംബര്‍ 20 ബുധനാഴ്ച ഈ ഹര്‍ജി തള്ളുകയായിരുന്നു. കോന്‍ ബനേഗാ ക്രോര്‍പതിയോട് മത്സരിക്കാനാണ് സീടിവി സവാല്‍ ദസ് ക്രോര്‍ കാ എന്ന പരിപാടി തുടങ്ങിയത്. എന്നാല്‍ പരിപാടി പ്രതീക്ഷിച്ച വിജയം നേടാത്തതിനാല്‍ അനുപം ഖേറുമായുള്ള കരാര്‍ സീടിവി റദ്ദാക്കുകയായിരുന്നു.
കരാര്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍ തന്നെ വച്ചുകൊണ്ട് സീടിവി ഇപ്പോഴും സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സവാല്‍ ദസ് ക്രോര്‍ കാ എന്ന പരിപാടി നിര്‍ത്തണമെന്നതായിരുന്നു അനുപം ഖേറിന്റെ ആവശ്യം.കരാര്‍ റദ്ദാക്കിയത് മൂലം തന്റെ താരമൂല്യത്തിന് കോട്ടംതട്ടിയെന്നതിനാല്‍ നഷ്ടപരിഹാരവും ഖേര്‍ ആവശ്യപ്പെട്ടിരുന്നു.
ഈ തര്‍ക്കം പരസ്പരം ചര്‍ച്ചചെയ്തു പരിഹാരിക്കാവുന്നതേയുള്ളൂ എന്നതിനാലാണ് ഹര്‍ജി തള്ളുന്നതെന്നായിരുന്നു കോടതിയുടെ വാദം.












Click it and Unblock the Notifications