കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനവരി ഒന്ന് മുതല്‍ സ്പോട്ട് ബില്ലിംഗ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് വൈദ്യുതി സ്പോട്ട് ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് വൈദ്യുതി മന്ത്രി എസ്.ശര്‍മ്മ അറിയിച്ചു.

ഡിസംബര്‍ 19 ചൊവാഴ്ച നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോഴത്തെ ബില്ലിംഗ് സമ്പ്രദായമനുസരിച്ചുള്ള ബില്ലിംഗ് ഡിസംബര്‍ 31ന് അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

രണ്ട് മാസത്തിലൊരിക്കല്‍ ഉപഭോക്താവിന്റെ മീറ്റര്‍ റീഡിംഗ് എടുത്ത് അപ്പോള്‍ തന്നെ ബില്‍ നല്‍കുന്ന രീതിയാണ് സ്പോട്ട് ബില്ലിംഗ്. ഇത് ഇപ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്.

സ്പോട്ട് ബില്ലിംഗ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി കമ്പ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും ബോര്‍ഡ് പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അഞ്ച് സെക്ഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സ്പോട്ട് ബില്ലിംഗ് നടപ്പാക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X