വന്‍തുക തട്ടി തൊഴിലാളി നേതാവ് മുങ്ങി
കൊച്ചി: മൂന്ന് സെന്റ് ഭൂമി വാഗ്ദാനം ചെയ്ത് പൊതുജനങ്ങളില്‍ നിന്നും വന്‍തുക തട്ടിയ തൊഴിലാളി നേതാവിനെ ആലുവ പൊലീസ് തിരയുന്നു.
മോട്ടോര്‍ വാഹന തൊഴിലാളി യൂണിയന്‍ നേതാവ് ടി.യു.കാര്‍ത്തികേയനെതിരെയാണ് കേസ്. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ ആറംഗ സംഘം ആലുവ റസ്റ് ഹൗസ് കേന്ദ്രീകരിച്ച് ജനകീയമുന്നണി എന്ന പേരില്‍ തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സംഘാംഗങ്ങളായ പി.എ.റഹിം (35), തോമസ് വര്‍ഗീസ് (43), ടി.എക്സ്. കുഞ്ഞച്ചന്‍ (46) എന്നിവര്‍ പിടിയിലായിട്ടുണ്ട്. സ്ഥലം നല്‍കുന്നതിന് രജിസ്ട്രേഷന്‍ ഫീസായി 258 പേരില്‍ നിന്നും 50 രൂപയിലധികവും അപേക്ഷാഫോറത്തിന്റെ വിലയായി അഞ്ച് രൂപ വീതവുമാണ് സംഘം വാങ്ങിയത്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും കാര്‍ത്തികേയനും കെ.എന്‍.ജേക്കബ് എന്ന സുഹൃത്തും പണവുമായി കടന്നുകഴിഞ്ഞിരുന്നു.
ഇവര്‍ക്ക് വേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്. തട്ടിപ്പ്സംഘം ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ.ജോണിനെ കൊണ്ട് ഭൂമി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിപ്പിച്ചു. കാക്കനാട്ടും ഇതേ രീതിയില്‍ തട്ടിപ്പ് നടന്നതായി പരാതിയുണ്ട്.












Click it and Unblock the Notifications