എംഎല്‍എമാര്‍ നിരാഹാരം തുടരുന്നു
തിരുവനന്തപുരം: നിയമസഭാകവാടത്തില്‍ 10 പ്രതിപക്ഷ എംഎല്‍മാര്‍ തുടങ്ങിയ നിരാഹാരം രണ്ടാം ദിവസത്തിലേക്ക് കടന്നു.
ഡിസംബര്‍ 20 തിങ്കളാഴ്ച നടന്ന നിയമസഭാ സമ്മേളനത്തില്‍ ഈ എംഎല്‍എമാര്‍ പങ്കെടുത്തില്ല. വിവിധ കക്ഷിനേതാക്കള്‍ നിരാഹാരം നടത്തുന്ന എംഎല്‍എമാരെ സന്ദര്‍ശിച്ചു. നിരാഹാരം അവസാനിപ്പിക്കാന്‍ കാര്യമായ നീക്കമൊന്നും ഇതുവരെയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. ഡിസംബര്‍ 21 വ്യാഴാഴ്ച സഭ പിരിയുമ്പോള്‍ നിരാഹാരം പിന്‍വലിച്ചേക്കുമെന്ന് യുഡിഎഫ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കര്‍ഷകരുടെ വായ്പ തിരിച്ചടയ്ക്കുന്നതിന് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ തല്‍ക്കാലം കഴിയില്ലെന്ന് ഡിസംബര്‍ 20 ബുധനാഴ്ച കൃഷി മന്ത്രി കൃഷ്ണന്‍ കണിയാമ്പറമ്പില്‍ നിയമസഭയില്‍ പറഞ്ഞു. ഇത് സംസ്ഥാന സര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനിക്കാവുന്ന കാര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.
കാര്‍ഷിക മേഖലയുടെ തകര്‍ച്ചയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 19 ചൊവാഴ്ചയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ നിരാഹാരം തുടങ്ങിയത്.












Click it and Unblock the Notifications