Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: അന്തിമതീരുമാനം ജലകമ്മിഷന്റേത്

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉറപ്പിനെ പറ്റി ആധികാരികമായ വിലയിരുത്തല്‍ നടത്തേണ്ടത് കേന്ദ്ര ജലകമ്മിഷനാണെന്ന് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ബി.കെ.രസ്തോഗി പറഞ്ഞു.

കേരളത്തില്‍ ഈയിടെയുണ്ടായ ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങളെന്തെന്ന് വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. ഇടുക്കിയിലെയും കോട്ടയത്തെയും ചില പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

1967ല്‍ മഹാരാഷ്ട്രയില്‍ ഭൂകമ്പമുണ്ടായപ്പോള്‍ കോയ്ന ഡാമിന്റെ ഉറപ്പ് വര്‍ധിപ്പിക്കാന്‍ ജലകമ്മിഷന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള നടപടി മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തിലും സ്വീകരിക്കാവുന്നതാണ്. ജലകമ്മിഷനാണ് അതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. ഇടുക്കി ഡാമിന് സാധാരണഗതിയിലുള്ള ഭൂചലനത്തെ അതിജീവിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭൂകമ്പത്തെ പറ്റി താന്‍ ഉടന്‍ തന്നെ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+