കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ്-ബിജെപി ബന്ധം വളരുന്നു: പിണറായി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി ധാരണയുണ്ടാവാനുള്ള സാധ്യത കൂടുതല്‍ വ്യക്തമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ബിജെപിയെ പ്രീണിപ്പിക്കാനുള്ള യുഡിഎഫ് അടവിന്റെ ഭാഗമായാണ് പല പ്രശ്നങ്ങളിലും ബിജെപിയോട് യുഡിഎഫ് മൃദുവായ സമീപനം സ്വീകരിക്കുന്നതെന്ന് ഡിസംബര്‍ 19 ചൊവാഴ്ച മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി യൂണിയന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി പറഞ്ഞു.

ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ആര്‍എസ്എസ് മേധാവി സുദര്‍ശന്‍ വിമര്‍ശിച്ചപ്പോള്‍ ആന്റണി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മൗനം പാലിച്ചത് ഇതിനുദാഹരണമാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഇ.പി.ജയരാജനും സിപിഎം നേതാക്കള്‍ക്കും നേരെ ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞതിനെ ഒരൊറ്റ കോണ്‍ഗ്രസ് നേതാവ് പോലും അപലപിച്ചില്ലെന്ന് പിണറായി കുറ്റപ്പെടുത്തി.

ചില മാധ്യമങ്ങളും യുഡിഎഫ് ഘടകക്ഷികളും ചേര്‍ന്ന് ആസൂത്രിതമായി ഇടതുമുന്നണിയെ കരിതേയ്ക്കുകയാണ്. പറശ്ശിനിക്കടവില്‍ നിയമപരമായാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ സിപിഎമ്മിനെ താഴ്ത്തിക്കെട്ടാന്‍ സംഭവത്തെ യുഡിഎഫും മാധ്യമങ്ങളും ചേര്‍ന്ന് വളച്ചൊടിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X