പൊലീസ് വണ്ടി യുവാവിനെ ഇടിച്ചു; തടഞ്ഞവരെ ഓടിച്ചു
കോഴിക്കോട്: അമിതവേഗതയില്‍ വന്ന പൊലീസ് വണ്ടി യുവാവിനെ ഇടിച്ചിട്ടു. രക്തത്തില്‍ കുളിച്ച് റോഡില്‍ കിടന്ന യുവാവിനെ രക്ഷിക്കാനെത്തിയ നാട്ടുകാരെ പൊലീസുകാര്‍ അടിച്ചോടിച്ചു.
ഡിസംബര്‍ 18 തിങ്കളാഴ്ച അര്‍ധരാത്രി ദേശീയപാതയില്‍ കല്ലായിയിലാണ് അപകടം നടന്നത്. കോഴിക്കോട് പഠിക്കുന്ന പെരിന്തല്‍മണ്ണ സ്വദേശി സൂരജി(22)നെയാണ് പൊലീസ് വണ്ടി ഇടിച്ചുതെറിപ്പിച്ചത്. സൂരജിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാതെ സംഭവസ്ഥലത്തെത്തിയ നാട്ടുകാരെ ചീത്തവിളിച്ചും ലാത്തി വീശിയും ഓടിക്കുകയാണ് വണ്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ചെയ്തതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ശബരിമല തീര്‍ത്ഥാടകര്‍ വന്ന വാഹനത്തില്‍ യുവാവിനെ ആശുപത്രിയിലേക്ക് നാട്ടുകാരാണ് കൊണ്ടുലപായത്. പൊലീസുകാരുടെ പെരുമാറ്റത്തില്‍ ക്ഷുഭിതരായ നാട്ടുകാര്‍ വണ്ടി തടഞ്ഞിട്ടു. വിവരമറിഞ്ഞ് കോഴിക്കോട്ട് നിന്നെത്തിയ പൊലീസ് സംഘം നാട്ടുകാരെ വിരട്ടിയോടിക്കുകയായിരുന്നു.












Click it and Unblock the Notifications