Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഒസി ഓഫീസുകളില്‍ സിബിഐ റെയ്ഡ്

കൊച്ചി: കൊച്ചി നഗരത്തിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഓഫീസുകളിലും ഇരുമ്പനത്തുള്ള ഡിപ്പോയിലും സിബിഐ റെയ്ഡ്.പനമ്പിള്ളി നഗറില്‍ ഐഒസി ഉന്നതോദ്യോഗസ്ഥരുടെ വാസസ്ഥലമായ ഐഒസി ഓഫീസേഴ്സ് കോംപ്ലക്സിലെ ചില ഫ്ലാറ്റുകളിലും സിബിഐ ഉദ്യോസസ്ഥര്‍ പരിശോധന നടത്തി.റെയ്ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

ഡീസലും ഫര്‍ണസ് ഓയിലും ചോര്‍ത്തി വില്ക്കുന്ന ഗൂഢസംഘത്തെകുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് സിബിഐ ബുധനാഴ്ച വീണ്ടും റെയ്ഡ് നടത്തിയത്.പുലര്‍ച്ചയോടെ ആരംഭിച്ച റെയ്ഡ് നാല് മണിക്കൂര്‍ നീണ്ടു.

സിബിഐ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഒമ്പതംഗ സംഘമാണ് പരിശോധന നടത്തിയത്.പാചകവാതക വിതരണത്തില്‍ തിരിമറി നടത്തുന്നതിലും ഏജന്‍സികളും ഉദ്യോഗസ്ഥരും ഉള്‍പെട്ട ഗൂഢസംഘം പ്രവര്‍ത്തിക്കുന്നതെന്ന പരാതിയും സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ട്.ഏജന്‍സികള്‍ ഉള്‍പെട്ട വന്‍ശൃംഖലയെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സിബിഐ വക്താവ് പറഞ്ഞു.

ഐഒസിയുടെ എറണാകുളം ഫോര്‍ഷോര്‍ റോഡിന് സമീപം കായലിലുള്ള പമ്പിംഗ് ജെട്ടിയില്‍ ന്ിന്ന് സമാന്തര പൈപ്പ് ശൃംഖലയിലൂടെയാണ് ഡീസല്‍ ഊറ്റിയിരുന്നത്.ഐഒസിയുടെ ഇരുമ്പനം ഡിപ്പോയില്‍ നിന്ന് ഫാക്ടറികളിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ രഹസ്യകേന്ദ്രങ്ങളിലാണ് ടാങ്കറുകള്‍ നിര്‍ത്തി ഫര്‍ണസ് ഓയില്‍ ചോര്‍ത്തിയത്.

ഇരുമ്പനം ഡിപ്പോയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വസതികളില്‍ ഇന്നലെ സിബിഐ പരിശോധനക്കെത്തിയിരുന്നു.ഐഒസിയുടെ കൊച്ചി ഓഫീസും ഡിപ്പോയും കേന്ദ്രീകരിച്ച് അനധികൃത ഇടപാടുകള്‍ നടത്തുന്ന വന്‍ റാക്കറ്റ് ഉണ്ടെന്നാണ് സിബിഐ അനുമാനം.

ഡീസല്‍ സമാന്തര പൈപ്പുകളിലൂടെ കായലില്‍ കിടക്കുന്ന ബാര്‍ജിലേക്ക് ചോര്‍ത്തിയിരുന്ന സംഘം സംസ്ഥാനമൊട്ടാകെയുള്ള പമ്പുകളില്‍ ഡീസല്‍ എത്തിച്ചിരുന്നു.പെട്രോള്‍ പമ്പുകളിലെ അനധികൃത സ്റോക്കിനെ കുറിച്ച് ഇതുവരെ ഐഒസി ഉദ്യോഗസ്ഥര്‍ അറിയാതിരിക്കാന്‍ വഴിയില്ല. അന്വേഷണത്തിന്റെ പരിധി വര്‍ധിപ്പിക്കുന്ന പക്ഷം സംസ്ഥാനത്തെ മറ്റ് പട്ടണങ്ങളിലും ഐഒസി ഉദ്യോഗസ്ഥര്‍ വലയിലായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+