പാമ്പുവളര്‍ത്തുകേന്ദ്രത്തിലെ ഒരു പാമ്പ് കൂടി ചത്തു
കണ്ണൂര്‍: പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലെ ഒരു പാമ്പ് കൂടി ഡിസംബര്‍ 19ചൊവാഴ്ച ചത്തു. പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ജീവികളെ പിടികൂടിയതിനു ശേഷം മരിച്ച ജീവികളുടെ എണ്ണം ഇതോടെ 43 ആയി.
പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ജീവികളെ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിച്ചത്.
കണ്ണൂര്‍ ഡിഎഫ്ഒ, ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്, കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ് എന്നിവരോട് അടിയന്തിരമായി ഹാജരാകാന്‍ വനം സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications