അടച്ചുപൂട്ടല്‍ മൃഗശാലാ അതോറിറ്റി ഉത്തരവ് പ്രകാരം
തിരുവനന്തപുരം: കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രം അടച്ചുപൂട്ടാന്‍ നീക്കം നടത്തിയതെന്ന് സംസ്ഥാന വനം മന്ത്രി പി.കെ.നാണു നിയമസഭയില്‍ വെളിപ്പെടുത്തി.
മൃഗങ്ങളെ പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ സൂക്ഷിക്കുമ്പോള്‍ ആവശ്യമായ രേഖകളില്ലാത്തതിനാലാണ് ജീവികളെ പിടിച്ചുകെട്ടാന്‍ കേന്ദ്ര മൃഗശാലാ അതോറിറ്റി ഉത്തരിവിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജീവികളെ എവിടെ നിന്ന് കിട്ടിയതെന്നതിനെ കുറിച്ച് പൂര്‍ണവിവരം നല്കാന് കഴിയാഞ്ഞതിനാല്‍ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ അംഗീകാരത്തിനായുള്ള അപേക്ഷ 1998 ഏപ്രില്‍ 28ന് കേന്ദ്ര മൃഗശാലാ അതോറിറ്റി തള്ളിയിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ആറു മാസം കൂടി സമയം നല്‍കിയതിനെ തുടര്‍ന്ന് പാമ്പുവളര്‍ത്തുകേന്ദ്രം അധികൃതര്‍ 1999 ഒക്ടോബര്‍ 21ന് അംഗീകാരത്തിനായി മറ്റൊരു അപേക്ഷ കൂടി നല്‍കിയിരുന്നു. 2000 ജനവരി 25നു മുമ്പായി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പാമ്പുവളര്‍ത്തല്‍ കേന്ദ്രം അധികൃതര്‍ക്ക് അതിന് കഴിഞ്ഞില്ല.
രാഷ്ട്രീയനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ജീവികളെ പിടിച്ചുകെട്ടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം നടത്തിയതെന്ന പ്രതിപക്ഷാരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications