Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: കണ്ണൂരിലെ അക്രമങ്ങളെക്കുറിച്ചുള്ള അടിയന്തിരപ്രമേയത്തിന് അവതരാണുനമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഡിസംബര്‍ 20 ബുധനാഴ്ച കോണ്‍ഗ്രസ് ഐയിലെ കെ.സുധാകരനാണ് അടിയന്തിരപ്രമേയം അവതരിപ്പിച്ചത്. കണ്ണൂരില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥയാണെന്നും സിപിഎമ്മും ബിജെപിയും പാര്‍ട്ടി ഗ്രാമങ്ങള്‍ കെട്ടിപ്പടുത്ത് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും സുധാകരന്‍ അടിയന്തിരപ്രമേയത്തില്‍ കുറ്റപ്പെടുത്തി. കണ്ണൂരിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സഭാനടപടികള്‍ നിര്‍ത്തിവച്ച് അടിയന്തിരപ്രമേയം ചര്‍ച്ചയ്ക്കെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍ കണ്ണൂരില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണാധീനമാണെന്നും അക്രമങ്ങളില്‍ 74 സിപിഎം പ്രവര്‍ത്തകരെയും 44 ബിജെപി പ്രവര്‍ത്തകരെയും പൊലീസ് അറസ്റ് ചെയ്തിട്ടുണ്ടെന്നും നായനാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരിപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക് നടത്തുകയായിരുന്നു.

സിപിഎമ്മിലെ നേതാക്കളുടെ അറിവോടെയാണ് അക്രമങ്ങള്‍ നടന്നതെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷനേതാവ് എ.കെ.ആന്റണി പറഞ്ഞു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ മാര്‍ക്സിസ്റ് പാര്‍ട്ടി കൈകടത്തുന്നത് അവാസാനിപ്പിക്കാതെ അക്രമങ്ങള്‍ തടയാനാകില്ലെന്നും ആന്റണി പറഞ്ഞു.

എന്നാല്‍ എന്തുകൊണ്ടാണ് കണ്ണൂരില്‍ അക്രമം അഴിച്ചുവിട്ട ബിജെപിയുടെ പേര് ആന്റണി പറയാത്തതെന്ന് മുഖ്യമന്ത്രി നായനാര്‍ ചോദിച്ചു. അന്ധമായ സിപിഎം വിരോധം പ്രകടിപ്പിക്കാനാണ് ആന്റണി കണ്ണൂര്‍ സംഭവം ഉപയോഗിച്ചതെന്നും നായനാര്‍ കുറ്റപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+