ശ്രീലങ്ക: പോരാട്ടത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു
കൊളംബോ:ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ഡിസംബര്‍ 21വ്യാഴാഴ്ച നടന്ന രൂക്ഷമായ പോരാട്ടത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു.
അഞ്ചുപേര്‍ക്ക് പരിക്കേറ്റു.മരിച്ചവരില്‍ തമിഴ്പുലികളും ശ്രീലങ്കന്‍ റെസനികരും ഉള്‍പെടുന്നു.ട്രിങ്കോമാലിയിലെ നാവികകേന്ദ്രത്തിനു നേരെ പുലികള്‍ മോര്‍ട്ടാര്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ അഞ്ചുസൈനികരെങ്കിലും കൊല്ലപ്പെട്ടെന്ന് ശ്രീലങ്കന്‍ സേനാബ്രിഗേഡിയര്‍ സനത് കരുണരത്നെ പറഞ്ഞു.
നാവികകേന്ദ്രത്തിനു നേരെ തമിഴ് പുലികള്‍ പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ശ്രീലങ്കന്‍സേനാവക്താക്കള്‍ പറഞ്ഞു.സ്വതന്ത്രതമിഴ് രാഷ്ട്രം സ്ഥാപിക്കാന്‍ 17 വര്‍ഷം മുമ്പാണ് എല്‍ടിടിഇ പോരാട്ടം തുടങ്ങിയത്.
ഇതുവരെ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തില്‍ 63,000 പേര്‍ കൊല്ലപ്പെട്ടു.












Click it and Unblock the Notifications