സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ രക്ഷിക്കണം
ദില്ലി: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസി നടപടികള്‍ സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
വിദേശകാര്യമന്ത്രി ജസ്വന്ത്സിംഹ് അടുത്തുതന്നെ സൗദി സന്ദര്‍ശിക്കുന്ന വേളയില്‍ ഇന്ത്യക്കാര്‍ക്ക് നിയമസഹായം നല്‍കാന്‍ ഉടന്‍ നടപടി വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മലയാളികളുള്‍പ്പെടെ 25 പേരാണ് സൗദി അറേബ്യയില്‍ ജോലി കാത്തുകഴിയുന്നത്. മയക്കുമരുന്ന് കടത്തിയ കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരാണ് ഇവര്‍. തൊഴിലില്ലാത്തെ ചെറുപ്പക്കാരെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്ന മാഫിയയുടെ ഇരകളാവുകയായിരുന്നു ഈ ചെറുപ്പക്കാര്‍. ബോധപൂര്‍വം തെറ്റുചെയ്യാത്ത ഇവര്‍ക്ക് ആവശ്യമായ സഹായം ഇന്ത്യന്‍ എംബസി ചെയ്തുകൊടുക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications