പയ്യന്നൂരില്‍ എയ്ഡ്സ് രോഗി മരിച്ചു
പയ്യന്നൂര്‍: എയ്ഡ്സ് ബാധിച്ച യുവാവ് പയ്യന്നൂരില്‍ മരണമടഞ്ഞു. പയ്യന്നൂര്‍ മണിയറയിലുള്ള 30കാരനാണ് മരിച്ചത്.
ഇയാളെ പനിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ 16 ശനിയാഴ്ചയാണ് പയ്യന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ രക്തം പരിശോധിച്ചപ്പോള്‍ എച്ച്ഐവി പോസിറ്റീവാണെന്ന് തെളിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 20 ബുധനാഴ്ച മരിച്ചു.
മുംബൈയില്‍ ജോലി നോക്കിയിരുന്ന യുവാവ് അടുത്തകാലത്താണ് നാട്ടിലെത്തിയത്. ഇയാള്‍ക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്.












Click it and Unblock the Notifications