മണിച്ചന്റെ പണം വാങ്ങിയെന്ന് ആനന്ദന്‍
തിരുവനന്തപുരം: മണിച്ചന്റെ കൈയില്‍ നിന്നും സിപിഎം പണം വാങ്ങിയിട്ടുണ്ടെന്ന് ആനത്തലവട്ടം ആനന്ദന്‍ എംഎല്‍എ.
മണിച്ചന്റെ കൈയില്‍ നിന്നും പാര്‍ട്ടി ഒന്നേകാല്‍ ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്ന് ഡിസംബര്‍ 20 ബുധനാഴ്ച നിയമസഭയിലാണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നുള്ള സിപിഎം എംഎല്‍എ ആയ ആനത്തലവട്ടം സമ്മതിച്ചത്.
വാങ്ങിയ പണത്തിന് തങ്ങള്‍ രസീത് നല്‍കിയിട്ടുണ്ടെന്നും അതിലുള്ള പാര്‍ട്ടി സെക്രട്ടറിയുടെ ഒപ്പും സീലും യഥാര്‍ത്ഥമാണെന്നും ആനത്തലവട്ടം വെളിപ്പെടുത്തി. മണിച്ചന്‍ ബിനാമിയായി നടത്തുന്ന ട്രിവാന്‍ഡ്രം വൈന്‍സില്‍ നിന്നും രണ്ട് ലക്ഷം രൂപയും കൈപ്പറ്റിയിട്ടുണ്ട്. ഇതിനും രസീത് നല്‍കിയിട്ടുണ്ട്. ഈ രസീതാണ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ബിജെപി നേതാവ് സി.കെ.പത്മനാഭന്‍ മറ്റൊരു അബ്കാരിയില്‍ നിന്നും സിപിഎം പണം വാങ്ങിയതിന്റെ തെളിവായി കാട്ടിയതെന്ന് ആനത്തലവട്ടം പറഞ്ഞു.
രസീത് നല്‍കാതെ സിപിഎം പണം വാങ്ങിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ രസീത് നല്‍കാതെ മണിച്ചനില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും ആനത്തലവട്ടം ആരോപിച്ചു. കോണ്‍ഗ്രസുകാരനായ മണിച്ചനും സഹോദരനും 1991ലെ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങി. അന്ന് മണിച്ചന്റെ ചെലവില്‍ കോണ്‍ഗ്രസുകാര്‍ തനിക്കെതിരെ പ്രസംഗിച്ചുവെന്നും ആനത്തലവട്ടം കുറ്റപ്പെടുത്തി.












Click it and Unblock the Notifications