Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം വീണ്ടും ഇറങ്ങിപ്പോയി, സഭ അവസാനിച്ചു

തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷം ഇറങ്ങിപ്പോയതിനിടെ കേരള നിയമസഭാ സമ്മേളനം ഡിസംബര്‍ 21വ്യാഴാഴ്ച അവസാനിച്ചു. സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നായനാര്‍ സര്‍ക്കാര്‍ ഉദാസീനത കാണിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷ സഭ ബഹിഷ്കരിച്ചത്.

പ്രശ്നവുമായി ബന്ധപ്പെട്ട് സഭക്ക് പുറത്ത് പത്ത് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയിരുന്ന നിരാഹാര സമരവും അവസാനിപ്പിച്ചു. കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവ് കാരണം കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുമതി നിഷധിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ 19 ചൊവാഴ്ച മുതല്‍ എംഎല്‍മാര്‍ നിരാഹാരസമരത്തിലായിരുന്നു.

ഉമ്മന്‍ ചാണ്ടി, ഇ.എം. അഗസ്തി, കെ. ബാബു, കെ.സി. വേണുഗോപാല്‍, കെ.എ. ചന്ദ്രന്‍, പി.ജെ. ജോയ്, നാരായണക്കുറുപ്പ്, തോമസ് ചാഴിക്കാടന്‍, ബാബു ദിവാകരന്‍, ജോണി നെല്ലൂര്‍ എന്നിവരാണ് നിരാഹാരമനുഷ്ഠിച്ചിരുന്നത്. കെപിസിസി പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപ്പിള്ള നാരങ്ങാനീര് നല്‍കിയാണ് നിരാഹാരം അവസാനിപ്പിച്ചത്.

നിരാഹാരത്തിലിരിക്കുന്ന എംഎല്‍എമാരുമായി ചര്‍ച്ച നടത്താനുള്ള സന്മനസ്സ് പോലും സര്‍ക്കാര്‍ കാണിക്കുന്നില്ലെന്ന് ജി. കാര്‍ത്തികേയന്‍ എംഎല്‍എ സഭയില്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+