ചേകന്നൂര്‍: ഗള്‍ഫിലെ പ്രതികളെ വിട്ടുകിട്ടാന്‍ നീക്കം
മലപ്പുറം: ചേകന്നൂര്‍ മൗലവി കേസിലെ ഗള്‍ഫിലേക്ക് കടന്ന പ്രതികളെ വിട്ടുകിട്ടാന്‍ സിബിഐ നീക്കം നടത്തുന്നു. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടായതിനാല്‍ ഇതിന് ഒട്ടേറെ വിഷമതകളുണ്ടെന്ന് സിബിഐ ഇന്‍സ്പെക്ടര്‍ സി.കെ.സുഭാഷ് പറഞ്ഞു.
ചേകന്നൂരിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്ന് പ്രതികള്‍ കാണിച്ചുകൊടുത്ത സ്ഥലത്ത് നിന്ന് കിട്ടിയ ചെരിപ്പുകളും ഷര്‍ട്ടിന്റെ ഭാഗവും വെച്ച് മാത്രം മൗലവിയുടെ മൃതദേഹം അവിടെതന്നെയാണ് കുഴിച്ചിട്ടതെന്ന് ഉറപ്പിക്കാനാവില്ലെന്ന് സിബിഐ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
കുഴിച്ചിട്ട സ്ഥലത്തു നിന്ന് മൃതദേഹം മാറ്റിയതാണോ എന്ന് തീര്‍പ്പ് കല്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസന്വേഷണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ല. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത സാക്ഷികളെ പ്രതികളായി ചിത്രീകരിച്ച മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് രീതി കേസന്വേഷണത്തെ പ്രതികൂലമായാണ് ബാധിച്ചത്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications