Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഖചികിത്സ കഴിഞ്ഞവര്‍ക്ക് വൃക്കകള്‍ക്ക് തകരാറെന്ന്

കൊച്ചി: അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സുഖചികിത്സാകേന്ദ്രങ്ങളില്‍ ചികിത്സതേടിയെത്തുന്നവര്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പരാതി.

വൃക്കകളില്‍ ഈയം അടിഞ്ഞുകൂടിയതിനെതുടര്‍ന്നുള്ള പാര്‍ശ്വഫലങ്ങളാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .അമേരിക്കയില്‍ നിന്നും നാട്ടില്‍ ചികിത്സലയ്ക്കുശേഷം തിരിച്ചുപോയ മലയാളികള്‍ക്കാണ് അസുഖം പിടിപെട്ടത്.

ചിക്കാഗോയില്‍ നിന്നാണ് രോഗവിവരം കൂടുതലായി കേരളത്തിലെത്തിയിട്ടുള്ളത് .മൂവാറ്റുപുഴ പോത്താനിക്കാട് പെരിങ്ങാരപ്പള്ളില്‍ ബേബിയുടെ സഹോദരി റോസമ്മ,കുഞ്ഞുമോന്റെ ഭാര്യ റോസമ്മ,ലില്ലിക്കുട്ടി,സണ്ണി എന്നിവര്‍ ചിക്കാഗോയിലെ ആശുപത്രികളില്‍ കഴിയുന്നതായാണ് നാട്ടില്‍ ലഭിച്ച വിവരം.

അമേരിക്കയില്‍ നഴ്സായ റോസമ്മ എഭബഹാം ഏതാനും ആഴ്ചകള്‍ക്കു മുമ്പ് പോത്താനിക്കാടുള്ള സഹോദരന്‍ ബേബിയുടെ വീട്ടില്‍ വന്ന് ആയുര്‍വേദചികിത്സ നടത്തിയിരുന്നു.തൊടുപുഴയിലെ ഒരു ചികിത്സാകേന്ദ്രത്തില്‍ വാതത്തിനായിരുന്നു ചികിത്സ.തിരുമ്മലും മരുന്ന് കഴിക്കലുമായി രണ്ടാഴ്ചയോളം ചെലവഴിച്ചു.

ഒരു ദിവസത്തെചികിത്സക്ക് ആയിരം രൂപയായിരുന്നു ചെലവ്.എല്ലാം കഴിഞ്ഞ് അമേരിക്കയിലേക്ക് പോകുമ്പോള്‍ അവിടെ വച്ച് കഴിക്കാന്‍ 30,000 രൂപയുടെ മരുന്നും കൊടുത്തുവിട്ടു.ചിക്കാഗോയില്‍ വച്ച് അടുത്ത ദിവസം റോസമ്മ കുഴഞ്ഞു വീണു.തുടര്‍ന്ന് ലൂഥറന്‍ ഇന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിശോധനയില്‍ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതായി കണ്ടെത്തി.റോസമ്മ കഴിച്ച മരുന്നിലെ ഈയത്തിന്റെ അംശം വൃക്കയില്‍ വന്നടിഞ്ഞതാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ചിക്കാഗോയില്‍ ജോലി ചെയ്യുന്ന ബെന്നിയുടെ ഭാര്യ ജിജിയുടെ അമ്മ മേരിക്കുട്ടി ജോസഫ് ചങ്ങനാശേരിയിലാണ് ചികിത്സ നടത്തിയത്.തിരുമ്മലും പിഴിച്ചിലും കഴിഞ്ഞ് ചിക്കാഗോയിലേക്ക് മടങ്ങിയ അവര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നം നേരിട്ടു.രക്തക്കുറവും ഞരമ്പുകള്‍ക്ക് വീക്കവുമായിരുന്നു രോഗം.വൃക്കയിലടിഞ്ഞു കൂടിയ ഈയമാണ് ഇതിന് കാരണമെന്ന് കണ്ടെത്തി.ഇവരെ ഇപ്പോള്‍ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ കൊണ്ടുവന്ന് ചികിത്സിക്കുകയാണ്.

ലില്ലിക്കുട്ടിയും സണ്ണിയും ഇതേപോലെ കേരളത്തില്‍ നിന്നും ചികിത്സ കഴിഞ്ഞ് അമേരിക്കയിലെത്തിയതാണ്.രണ്ടാം ദിവസം കടുത്ത പനിയും വിറയലുമായി ഇവരെ കുക്ക് കൗണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂന്നാഴ്ചയിലേറെ ആശുപത്രിയില്‍ കഴിഞ്ഞ ഇവര്‍ സുഖം പ്രാപിച്ചുവരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+