ശബരിമലയില്‍ തീപിടിത്തം
പത്തനംതിട്ട: ശബരിമല സന്നിധാനത്തിലെ ഗോഡൗണില്‍ ഡിസംബര്‍ 20 ബുധനാഴ്ച തീപിടിത്തമുണ്ടായി.ഫയര്‍ ഫോഴ്സുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വലിയൊരു ദുരന്തം ഒഴിവായി.
മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തിനടുത്തുള്ള കടകളുടെ മേല്‍ക്കൂരയിലാണ് തീകണ്ടത്.കൊല്ലം സ്വദേശിയായ ഹനീഫയുടെ പ്ലാസ്റിക് പാത്രങ്ങളും അലൂമിനിയം പാത്രങ്ങളും സൂക്ഷിക്കുന്ന ഗോഡൗണിന്റെ മേല്ക്കൂരയിലാണ് തീപിടിത്തമുണ്ടായത്.കടയുടെ ആസ്ബസ്റ്റോസ് മേല്ക്കൂര ഭാഗികമായി കത്തിനശിച്ചു.












Click it and Unblock the Notifications