തലശേരിയില്‍ തീപിടിത്തം: മൂന്നുകോടിയുടെ നഷ്ടം
തലശേരി: തലശേരി നഗരഹൃദയത്തില്‍ വന്‍തീപിടിത്തം.മൂന്നുകോടിയുടെ നഷ്ടം കണക്കാക്കുന്നു.ആളപായമില്ല.ഡിസംബര്‍ 21 വ്യാഴാഴ്ച രാലിലെയാണ് തീപിടിത്തമുണ്ടായത്.
പഴയ ബസ്സ്റാന്റിനടുത്തുള്ള ശോഭ ടെക്സ്റൈല്‍സ് ,ശോഭാസാരീസ് എന്നീ സ്ഥാപനങ്ങളാണ് കത്തിനശിച്ചത്.മണിക്കൂറുകള്‍ നീണ്ട കഠിനപ്രയത്നം കൊണ്ടാണ് തീയണച്ചത്.
തൊട്ടടുത്തും ഒട്ടേറെ കടകളുണ്ടായിരുന്നെങ്കിലും ഫയര്‍ഫോഴ്സുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം തീ പടര്‍ന്നില്ല.നാലുനിലകളുള്ള കെട്ടിടത്തില്‍ രണ്ടുനിലകളിലായി പ്രവര്‍ത്തിക്കുന്ന തുണിക്കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
എന്നാല്‍ നാലാം നിലയിലുള്ളവര്‍ക്ക് അപകടമൊന്നും പറ്റിയില്ല.തലശേരി,പയ്യന്നൂര്‍ ,കൂത്തുപറമ്പ്,കണ്ണൂര്‍,മാഹി,മട്ടന്നൂര്‍,തളിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നമള്ള ഫയര്‍ഫോഴ്സുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.












Click it and Unblock the Notifications