ഗോശ്രീ പാലം യാഥാര്‍ഥ്യമാവുന്നു
കൊച്ചി: കൊച്ചി നഗരത്തിന്റെയും സമീപപ്രദേശങ്ങളുടെയും വികസനത്തില്‍ നാഴികക്കല്ലാകുന്ന വൈപ്പിന്‍-വല്ലാര്‍പാടം-മുളവുകാട്-എറണാകുളം ഗോശ്രീ പാലം യാഥാര്‍ഥ്യമാവുന്നു.
മന്ത്രിസഭായോഗം പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും നല്‍കി. പദ്ധതിക്ക് വേണ്ടി ധനകാര്യസ്ഥാപനങ്ങളില്‍ നിന്നെടുക്കുന്ന വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി, ത്രികക്ഷി കരാര്‍ എന്നിവയ്ക്കാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരിക്കുന്നത്. ജനവരി രണ്ടാം വാരത്തില്‍ വൈപ്പിന്‍ ഉള്‍പ്പെടെയുള്ള ദ്വീപുകളെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന പാലങ്ങളുടെ ശിലാസ്ഥാപനം നടത്തുമെന്ന് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി അറിയിച്ചിട്ടുണ്ട്.
സംസ്ഥാന സഹകരണ ബാങ്ക് ലീഡ് ബാങ്കായി രൂപീകരിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമാണ് പാലം പദ്ധതിക്കാവശ്യമായ പണം വായ്പയായി നല്‍കുക. സ്വാശ്രയരീതിയില്‍ വിഭാവനം ചെയ്തിട്ടുള്ള ഗോശ്രീ പദ്ധതിയ്ക്കായി മറൈന്‍ഡ്രൈവിനോട് ചേര്‍ന്ന് കായല്‍ നികത്തിയെടുത്തിട്ടുള്ള സ്ഥലമാണ് വായ്പയുടെ ഈട്.
വിജയ ബാങ്ക്, ദേന ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലാ സഹകരണ ബാങ്കുകള്‍, ഹൗസിംഗ് ആന്റ് അര്‍ബന്‍ ഡവലപ്പ്മെന്റ് എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ പദ്ധതിക്ക് വായ്പ നല്‍കാനായി രൂപീകരിക്കുന്ന കണ്‍സോര്‍ഷ്യത്തില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
2003ല്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതി നാല് ഘട്ടമായി നടപ്പാക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications