വിഷമദ്യം: അനില്‍കുമാര്‍ പിടിയില്‍
കൊല്ലം: കല്ലുവാതുക്കല്‍, പള്ളിക്കല്‍ മദ്യദുരന്തത്തിന് കാരണമായ സ്പിരിറ്റ് എത്തിച്ചതായി സംശയിക്കപ്പെടുന്ന അനി(31) എന്ന അനില്‍കുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ് ചെയ്തു.
ഡിസംബര്‍ 20 ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് കോയമ്പത്തൂര്‍ ബസ് സ്റാന്‍ഡിന് സമീപമാണ് അനി പിടിയിലായത്. കര്‍ണാടകത്തില്‍ നിന്നും കൊച്ചനിക്കും മറ്റും വിഷസ്പിരിറ്റ് എത്തിച്ചത് കായംകുളം സ്വദേശിയായ അനിയാണെന്ന് പൊലീസ് അറിയിച്ചു.
അനിയുടെ അറസ്റ് അന്വേഷണത്തില്‍ നിര്‍ണായകമായ വഴിത്തിരിവാകുമെന്ന് കരുതപ്പെടുന്നു. മദ്യദുരന്തത്തിന് കാരണമായത് കായംകുളത്തുകാരന് എത്തിച്ച സ്പിരിറ്റാണെന്ന് മണിച്ചന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണം മനഃപൂര്‍വം കായംകുളത്തേക്ക് നീട്ടുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
അനില്‍കുമാര്‍ തന്റെ ഫിയറ്റ് കാറില്‍ പ്രത്യേകം തയാറാക്കിയ അറയിലാണ് സ്പിരിറ്റ് കൊണ്ടുവന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഹയറുന്നിസയ്ക്ക് അനി നേരിട്ട് സ്പിരിറ്റ് നല്‍കിയിരുന്നില്ല.
കായംകുളം പുതുപ്പള്ളി ദേവികുളങ്ങര പടിഞ്ഞാറെക്കരയില്‍ പുലരിചന്ത കോട്ടാല്തറയില് കുഞ്ഞുപിള്ളയുടെ മകനായ അനി വര്‍ഷങ്ങളായി കര്‍ണാടകയിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. ആറ് വര്‍ഷമായി സ്പിരിറ്റ് കടത്തുന്ന ഇയാള്‍ ദുരന്തമുണ്ടായ ഉടന്‍ മുങ്ങുകയായിരുന്നു. ദുരന്തത്തിന് ശേഷം കൊച്ചനിയുമായി ഇയാള്‍ ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications