വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി തേടി
തിരുവനന്തപുരം: തൃശൂരും പത്തനംതിട്ടയും ചെറുകിട വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള അംഗീകാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യവസായമന്ത്രി സുശീലാ ഗോപാലന്‍ നിയമസഭയെ അറിയിച്ചു.
ഇതുസംബന്ധിച്ച പദ്ധതിയുടെ രൂപരേഖ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. നിയമസഭയില്‍ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ചെറുകിട വ്യവസായ പാര്‍ക്കുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കേന്ദ്രത്തിന്റെ സാമ്പത്തിക സഹായത്തോടെയാവും ഈ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുകയെന്നും സുശീലാ ഗോപാലന്‍ പറഞ്ഞു.












Click it and Unblock the Notifications