ഹൈക്കോടതി ജഡ്ജിക്കെതിരെ നവാബ്
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജി ജസ്റിസ് ബെഞ്ചമിന്‍ കോശിക്കെതിരെ നവാബ് രാജേന്ദ്രന്‍ രാഷ്ട്രപതിക്ക് പരാതി നല്‍കി. ദേശീയ ചിഹ്നം വ്യക്തിപരമായ ആവശ്യത്തിന് ജസ്റിസ് കോശി ഉപയോഗിച്ചെന്നാണ് നവാബിന്റെ ആരോപണം. തെളിവും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
ഡിസംബര്‍ 31 ഞായറാഴ്ച നടക്കാനിരിക്കുന്ന മകന്റെ വിവാഹത്തിന്റെ ക്ഷണപത്രത്തില്‍ ദേശീയ ചിഹ്നമായ അശോകസ്തംഭം ബെഞ്ചമിന്‍ കോശി അച്ചടിച്ചതായി നവാബ് പരാതിയില്‍ ചൂണ്ടിക്കാട്ടി. ക്ഷണപത്രത്തിന്റെ പുറംകവറിലാണ് അശോകസ്തംഭം അടിച്ചുചേര്‍ത്തിട്ടുള്ളത്.
ഇത് നിയമവിരുദ്ധവും പ്രോട്ടോകോള്‍ ലംഘനവും കീഴ്വഴക്കങ്ങള്‍ക്ക് നിരക്കാത്തതുമാണ്. കുടുംബപരമായ ആവശ്യത്തിന് വേണ്ടി ദേശീയ ചിഹ്നം ഇത്തരത്തില്‍ ദുരുപയോഗം ചെയ്ത ജസ്റിസ് കോശിയുടെ നടപടി സാമാന്യജനത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതില്‍ നിയമാനുസൃതമായ നടപടികളെടുക്കുന്നതിന് രാഷ്ട്രപതി ഉടനെ ഇടപെടണമെന്നും നവാബ് അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications