വേമ്പനാടിന്റെ തീരത്ത് വാട്ടര്‍ സ്കേപ്സ്
കുമരകം: വേമ്പനാട് കായലിന്റെ തീരത്ത് ഭൂമിയില്‍ നിന്നും പൊട്ടിമുളച്ചതുപോലെയുള്ള കുടിലുകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. കെടിഡിസി തയാറാക്കിയ വാട്ടര്‍ സ്കേപ്സ് കായലോര റിസോര്‍ട്ടിന്റെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു.
രണ്ട് മീറ്റര്‍ ഉയരമുള്ള പൊയ്ക്കാലുകളില്‍ കെട്ടിമേഞ്ഞ കുടിലുകളാണ് വാട്ടര്‍ സ്കേപ്സിലുള്ളത്. വേമ്പനാട്ട് കായലിന്റെ സൗന്ദര്യം മുഴുവന്‍ വിനോദസഞ്ചാരിക്ക് ആസ്വദിക്കാന്‍ തക്കവണ്ണമാണ് ഈ ഓലമേഞ്ഞ കബാനകള്‍ തയാറാക്കിയിരിക്കുന്നത്.
കായലിന്റെ പടിഞ്ഞാറ് ഭാഗത്തെ പച്ചപ്പാര്‍ന്ന തുരുത്തില് 30 കബാനകളാണ് ഒരുക്കിയിട്ടുള്ളത്. കനാലിന് കുറുകെ 10 കബാനകളും തയാറാക്കിയിരിക്കുന്നു. ചെറുവഞ്ചികളില്‍ കയറി കബാനകളിലേക്കുള്ള യാത്ര തന്നെ അവിസ്മരണീയമായ അനുഭവമാക്കുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം.
പൊയ്ക്കാലുകളില്‍ ഉയര്‍ത്തിനിര്‍ത്തിയ റസ്റാറന്റും ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതെന്ന് കരുതപ്പെടുന്ന നീന്തല്‍ക്കുളവും വാട്ടര്‍ സ്കേപ്സിന്റെ പ്രത്യേകതകളാണ്. ഇവിടെ കുട്ടികള്‍ക്കായി പ്രത്യേകം തയാറാക്കിയ നീന്തല്‍ക്കുളത്തില്‍ ജലവിനോദങ്ങളും താമസിയാതെ സജ്ജമാക്കും.
ആയുര്‍വേദകേന്ദ്രം, ആംഫിതിയേറ്റര്‍, ബാര്‍, എയര്‍ കണ്ടീഷന്‍ഡ് കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. സമീപ വിനോദസഞ്ചാര കേന്ദ്രങ്ങളായ തേക്കടി, പെരിയാര്‍ വന്യജീവിസങ്കേതം, കൊച്ചി എന്നിവിടങ്ങളിലേക്ക് വാട്ടര്‍ സ്കേപ്സില്‍ നിന്നും യാത്രാസൗകര്യവും ഒരുക്കിയിരിക്കുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications