Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ തൊഴിലാളിസമരം

ശബരിമല: വേതനവര്‍ധനവ് ആവശ്യപ്പെട്ട് ശുചീകരണ തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങിയതോടെ ശബരിമലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു.

ശുദ്ധിസേന എന്നറിയപ്പെടുന്ന ശബരിമല ശുചീകരണ സൊസൈറ്റിയിലെ അംഗങ്ങളായ തൊഴിലാളികളാണ് സമരം ആരംഭിച്ചത്. കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും എത്തിയ അഞ്ഞൂറോളം തൊഴിലാളികള്‍ 120 രൂപ ദിവസക്കൂലി ആവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. തൊഴിലാളികള്‍ക്ക് ഇപ്പോള്‍ കിട്ടുന്ന കൂലി 80 രൂപയാണ്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ പമ്പയിലും സന്നിധാനത്തും പ്ലാസ്റിക് സഞ്ചികളും മാലിന്യകൂമ്പാരങ്ങളും നിറഞ്ഞിരിക്കുകയാണ്.

തൊഴിലാളികള്‍ സമരം തുടരുകയാണെങ്കില്‍ ബദല്‍ സംവിധാനം ഒരുക്കുമെന്ന് ശബരിമല ശുചീകരണ സൊസൈറ്റി ചെയര്‍മാനും പത്തനംതിട്ട ജില്ലാ കളക്ടറുമായ എസ്.സുകുമാരന്‍ പറഞ്ഞു.

ബുധനാഴ്ച തൊട്ട് തൊഴിലാളികളുടെ ദിവസക്കൂലിയില്‍ 10 രൂപ വര്‍ധനവുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തിര സാഹചര്യത്തില്‍ അയ്യപ്പ സേവാ സംഘത്തിന്റെ സഹായത്തോടെ തമിഴ്നാട്ടില്‍ നിന്നും പുതിയ തൊഴിലാളികളെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+