പ്രധാനമന്ത്രി വിമാനത്തില്‍ കുമരകത്തെത്തും
കൊച്ചി: ഒരാഴ്ചത്തെ വിശ്രമജീവിതത്തിനായി പ്രധാനമന്ത്രി വാജ്പേയി ഡിസംബര്‍ 26ചൊവാഴ്ച വിമാനത്തിലാണ് കുമരകത്തെത്തുക.
നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടുത്തെ സ്വീകരണത്തിനുശേഷം ഹെലികോപ്റ്റര്‍ വഴി കോട്ടയം ജില്ലയിലെ കുമരകത്തെത്തുമെന്ന് ഡിസംബര്‍ 21വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടത്തിയ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ഡിസംബര്‍ 21വ്യാഴാഴ്ച ജില്ലാ കലക്ടര്‍ കെ.ആര്‍.വിശ്വംഭരന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളിലെ ഉന്നതോദ്യോസസ്ഥര്‍ യോഗം ചേരും.












Click it and Unblock the Notifications