Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവഞ്ചൂര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: സബ്മിഷന് മുഖ്യമന്ത്രി മറുപടി പറയാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കോണ്‍ഗ്രസ് (ഐ)യിലെ തിരവഞ്ചൂര്‍ രാധാകൃഷ്ണനാണ് സബ്മിഷന് മറുപടി കിട്ടാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട് രാധാകൃഷ്ണന്‍ സഭക്കു പുറത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും നിരാഹാമിരിക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം ചേരുകയും ചെയ്തു.

ബുധനാഴ്ച അടൂരില്‍ വ്യാപാരികള്‍ക്കു നേരെയുണ്ടായ അക്രമത്തെ കുറിച്ചാണ് തിരുവഞ്ചൂര്‍ സബ്മിഷന്‍ ഉന്നയിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ സംഭവത്തെ കുറിച്ച് വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തതിനാല്‍ മറുപടി പറയാനാവില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

തുടര്‍ന്നാണ് സഭയിലെ അംഗങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് തിരുവഞ്ചൂര്‍ സഭയില്‍ നിന്ന് തനിച്ച് വാക്കൗട്ട് നടത്തിയത്. സഭയില്‍ നിന്ന് ഇറങ്ങിപ്പോവുമ്പോള്‍ ഇത്തരം അനീതികള്‍ എനിക്ക് പൊറുക്കാനാവില്ല എന്ന് തിരുവഞ്ചൂര്‍ ഉച്ചത്തില്‍ വിളിച്ചു പറുന്നുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ വ്യക്തമായ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സബ്മിഷന് മറുപടി പറയാന്‍ അദ്ദേത്തെ നിര്‍ബന്ധിക്കാനാവില്ലെന്ന് സ്പീക്കര്‍ എം.വിജയകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+