കേരളത്തിലെ റോഡുവികസനം: ലോകബാങ്ക് സഹായം
തിരുവനന്തപുരം: കേരളത്തിലെ റോഡുവികസനത്തിന് ലോകബാങ്കിന്റെയും ഏഷ്യന്‍ വികസന ബാങ്കിന്റെയും സഹായം. ലോക ബാങ്ക് 2,100 കോടി രൂപയുടെയും ഏഷ്യന്‍ വികസന ബാങ്ക് 1,500 കോടി രൂപയുടെയും സഹായമാണ് നല്‍കുക.
നിയമസഭയില്‍ ഡിസംബര്‍ 21വ്യാഴാഴ്ച ചോദ്യോത്തരവേളയില്‍ പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫ് അറിയിച്ചതാണ് ഇക്കാര്യം. ലോകബാങ്കില്‍ നിന്നു ലഭിക്കുന്ന സഹായം ഉപയോഗിച്ച് 1,800 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് വികസിപ്പിക്കുക.
ഏഷ്യന്‍ വികസന ബാങ്ക് നല്‍കാനുദ്ദേശിക്കുന്ന 4,000 കോടി രൂപ ധനസഹായത്തില്‍ നിന്നുള്ള ആദ്യ വിഹിതമാണ് 1,500 കോടി രൂപ. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ റോഡുകളുടെ വികസനത്തിനായി 5,000 കോടി രൂപയുടെ സഹായം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ മലേഷ്യയിലെ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഡിസംബര്‍ 27 ബുധനാഴ്ച കേരളം സന്ദര്‍ശിച്ച് വിവിധ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യും.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരു എക്സ്പ്രസ് ഹൈവേ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ ഹൈവേ പ്രാബല്യത്തിലായാല്‍ യാത്രാ സമയം 17 മണിക്കൂറില്‍ നിന്ന് ആറു മണിക്കൂറാക്കി കുറക്കാന്‍ കഴിയും.
കേരളത്തിലെ റോഡുകളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ റബര്‍ ചേര്‍ത്ത ബിറ്റുമെന്‍ ഉപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications