കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറഞ്ഞ നിരക്കുമായി ബിഎസ്എന്‍എല്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: സ്വകാര്യ ഇന്റര്‍നെറ്റ് സേവനദാതാക്കളോട് മത്സരിക്കാന്‍ ടെലികോം രംഗത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ഒരുങ്ങുന്നു. ദേശീയ ഇന്റര്‍നെറ്റ് ബാക്ക്ബോണ്‍ ശൃംഖലയുടെ കൊച്ചി നോഡ് കമ്മിഷന്‍ ചെയ്തതോടെയാണിത്. നിരക്കുകളിലും വന്‍ ആനുകൂല്യം ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സഞ്ചാര്‍നെറ്റ് എന്ന സ്വന്തം സര്‍വര്‍ മുഖേനയാണ് ബിഎസ്എന്‍എല്‍ ഇനി മുതല്‍ കണക്ഷന്‍ നല്‍കുക. നിലവിലുള്ള വരിക്കാര്‍ക്കും ഈ സര്‍വര്‍ പ്രയോജനപ്പെടുത്താനാകും. ചെന്നൈയിലും ബാംഗ്ലൂരിലുമുള്ള ഗേറ്റ്വേകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ സര്‍വര്‍ പനമ്പിള്ളി നഗര്‍ ടെലഫോണ്‍ എക്സ്ചേഞ്ചിലാണ് സ്ഥാപിച്ചിരിക്കുന്നത്.

മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നത് കൂടാതെ ഇന്റര്‍നെറ്റ് കണക്ഷനെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ഫീ നിര്‍ത്തലാക്കുകയാണെന്ന് ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ ഇ.എസ്.ചന്ദ്രശേഖരന്‍ പറഞ്ഞു. രാത്രി പതിനൊന്നിനും രാവിലെ എട്ടിനും ഇടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം പൂര്‍ണമായും സൗജന്യമാണ്.

രണ്ട് വര്‍ഷം കാലാവധിയുള്ള 100 മണിക്കൂര്‍ പാക്കേജ് 500 രൂപയ്ക്ക് ലഭിക്കും. 200 മണിക്കൂറിന്റെ സില്‍വര്‍ പാസ് പാക്കേജിന് 1000 രൂപയും 500 മണിക്കൂറിന്റെ സില്‍വര്‍ പാസ് പാക്കേജിന് ആയിരം രൂപയും 500 മണിക്കൂറിന്റെ ഗോള്‍ഡ് പാസ് പാക്കേജിന് 2,300 രൂപയുമാണ് നിരക്ക്.

കോര്‍പറേറ്റ് ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ള ആയിരം മണിക്കൂര്‍ പാക്കേജിന് 4500 രൂപയുമാണ് ബിഎസ്എന്‍എല്‍ ഈടാക്കുക. ബിഎസ്എന്‍എല്ലിന്റെ പബ്ലിക് ഇന്റര്‍നെറ്റ് ബൂത്തുകളില്‍ 20 മിനിറ്റ് നേരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുള്ള നിരക്ക് പത്ത് രൂപയാക്കിയതായും ജനറല്‍ മാനേജര്‍ അറിയിച്ചു.

ഇന്റര്‍നെറ്റ് നിരക്കുകള്‍ കുറച്ചത് കൂടാതെ ലീഡ്സ് ലൈന്‍ നിരക്കുകളും ബിഎസ്എന്‍എല്‍ വെട്ടിക്കുറച്ചിട്ടുണ്ട്. 64 കെപിഎസ് ശേഷിയുള്ള ലീഡ്സ് ലൈനിന് അഞ്ചു ലക്ഷം രൂപയാണ് വാര്‍ഷിക നിരക്ക്.

ഇന്റര്‍നെറ്റ് സര്‍വീസസ് ഡിജിറ്റല്‍ നെറ്റ് വര്‍ക്ക് കണക്ഷനുകളും പുതിയ നോഡ് മുഖേന ബിഎസ്എന്‍എല്‍ നല്‍കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X