പാര്‍ലമെന്റ് വീണ്ടും സ്തംഭിച്ചു
ദില്ലി: വനിതാ സംവരണബില്ലിനെ ചൊല്ലി ഒച്ചപ്പാടും ബഹളവുമുണ്ടായതിനെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ ഡിസംബര്‍ 22 വെളളിയാഴ്ചയും സ്തംഭിച്ചു.
ലോക്സഭ സമ്മേളിച്ചപ്പോള്‍ തന്നെ ആര്‍ജെഡി, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, സമതാപാര്‍ട്ടി എന്നീ കക്ഷികളിലെ അംഗങ്ങള്‍ വനിതാ ബില്ലിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് സഭയുടെ നടുത്തളത്തിലിറങ്ങി.
ബഹളം നിയന്ത്രിക്കാനാവാതെ വന്നപ്പോള്‍ സ്പീക്കര്‍ ജി.എം.സി.ബാലയോഗി ഉച്ചയ്ക്ക് മൂന്ന് മണി വരെ സഭ നിര്‍ത്തിവച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 22 വെള്ളിയാഴ്ച അവസാനിക്കുകയാണ്.












Click it and Unblock the Notifications