ആന്റണിയുടെ വിമാനക്കൂലി കേരളം നല്‍കണം
ദില്ലി: പ്രതിപക്ഷനേതാവ് എ.കെ.ആന്റണി 1995ല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി ദില്ലിയില്‍ നിന്നും കേരളത്തിലേക്ക് പ്രത്യേക വിമാനത്തില്‍ വന്നതിന്റെ കൂലി സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടി വരും.
യാത്രക്കൂലി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഡിസംബര്‍ 21 വ്യാഴാഴ്ച ലോക്സഭയില്‍ വ്യക്തമാക്കി.
കേന്ദ്രമന്ത്രിസ്ഥാനം രാജി വച്ചെത്തിയ ആന്റണിയുടെ വിമാനക്കൂലിയായ 14.69 ലക്ഷം രൂപ നല്‍കാനാവില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അടുത്ത കാലത്ത് സര്‍ക്കാര്‍ നിലപാട് മാറ്റിയതിനാല്‍ പണമടയ്ക്കാനാവശ്യപ്പെട്ട് കത്തെഴുതുകയായിരുന്നുവെന്ന് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അറിയിച്ചു.












Click it and Unblock the Notifications