ചേകന്നൂര്‍: പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു
കൊച്ചി: ചേകന്നൂര്‍ മൗലവി കേസില്‍ സിബിഐ അറസ്റു ചെയ്ത രണ്ടു പ്രതികള്‍ക്കും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചു.
ആലംകോട് സ്വദേശി, വി.വി. ഹംസ, കുഴിമണ്ണൂര്‍ സ്വദേശി ഇല്യന്‍ ഹംസ എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി. ഉബൈദാണ് ഡിസംബര്‍ 22 വെള്ളിയാഴ്ച ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിട്ടത്.
ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിച്ചേക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കു മേല്‍ ആരോപിച്ചിട്ടുള്ളതെന്നും അതിനാല്‍ തനിക്ക് ജാമ്യം നല്‍കാന്‍ അധികാരമില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് മജിസ്ട്രേറ്റ് ജാമ്യാപേക്ഷ തള്ളിയത്. പിന്നീട് പ്രതികളെ എറണാകുളം സബ്ജയിലിലേക്ക് മാറ്റി.












Click it and Unblock the Notifications