ഡോക്ടര്‍മാര്‍ ധര്‍ണ്ണ നടത്തി
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അലസാസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ ധര്‍ണ്ണ നടത്തി.
സര്‍ക്കാര്‍ ,സ്വകാര്യമേഖലയിലെ ഡോക്ടര്‍മാര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന ധര്‍ണ്ണ ഡോ.വേലായുധന്‍പിള്ള ഉദ്ഘാടനം ചെയ്തു.ആശുപത്രികളില്‍ പെട്ടെന്നുണ്ടാകുന്ന മരണങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ അതിക്രമം കാട്ടുന്നതില്‍ അര്‍ത്ഥമില്ല.
ഇത്തരം സംഭവങ്ങളില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഐപിസി 304 അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കുന്നത് ശരിയല്ല.ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.അക്രമങ്ങള്‍ക്ക് ഇരയാകുന്ന ഡോക്ടര്‍മാര്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications