വിഷമദ്യക്കേസില്‍ മുഖ്യപ്രതി ഗുണയെന്ന്
കൊല്ലം: വിഷമദ്യക്കേസില്‍ മുഖ്യപ്രതി തമിഴ്നാട് സ്വദേശി ഗുണശേഖരയെന്ന ഗുണയാണെന്ന് കൊല്ലം എസ്പി മനോജ് എബ്രഹാം പറഞ്ഞു. ഡിസംബര്‍ 21 വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ പിടിയിലായത്.
അനില്‍കുമാറിന് സ്പിരിറ്റ് നല്‍കിയത് ഗുണയാണെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ ഹുസുരില് നിന്നും അറസ്റ് ചെയ്ത ഇയാളെ ഡിസംബര്‍ 22 വെള്ളിയാഴ്ച കൊല്ലം പൊലീസ് ക്ലബില്‍ കൊണ്ടു വന്നു.
ഗുണ ഏരിയാ മാനേജരായി ജോലി ചെയ്യുന്ന എംഎസ്കെ എന്റര്‍പ്രൈസിന് ബാംഗ്ലൂരിലെ ഒരു കെമിക്കല്‍ ഫാക്ടറിയുമായുള്ള ബന്ധം വച്ച് അവിടെ നിന്ന് ഗുണ അനില്‍കുമാറിന് മീതൈല്‍ ആള്‍ക്കഹോള്‍ വാങ്ങി നല്‍കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒരു തവണ മാത്രമേ അനിക്ക് മീതൈല്‍ ആള്‍ക്കഹോള്‍ നല്കിയിട്ടുള്ളു എന്ന് ഗുണ പറയുന്നു. കമ്പനിയില്‍ നിന്നും വാങ്ങിയ 430 ലിറ്ററില്‍ 370 ലിറ്റര്‍ മീതൈല്‍ ആള്‍ക്കഹോള്‍ ഗുണ അനില്‍കുമാറിന് നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഗുണയില്‍ നിന്നും വാങ്ങി തന്റെ ഫിയറ്റ് കാറിന്റെ രഹസ്യ അറയില്‍ അനില്‍കുമാര്‍ കൊച്ചനിക്ക് എത്തിച്ച സ്പിരിറ്റാണ് കല്ലുവാതുക്കലും പള്ളിക്കലും ദുരന്തം വിതച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒളിവിലുള്ള മഹേഷും ആലുവാക്കാരന് അഷ്റഫും ടാങ്കര്‍ ലോറിയില്‍ എത്തിക്കുന്ന സ്പിരിറ്റ് കൊച്ചനിയുടെയും മണിച്ചന്റെയും ഗോഡൗണുകളില്‍ സംഭരിച്ചശേഷം അതില്‍ മീതൈല്‍ ആള്‍ക്കഹോള്‍ കലര്‍ത്തി വില്‍ക്കുകയായിരുന്നെന്ന് കരുതുന്നതായി മനോജ് എബ്രഹാം പറഞ്ഞു.
സ്പിരിറ്റില്‍ മീതൈല്‍ ആള്‍ക്കഹോള്‍ കലര്‍ത്തുന്ന വിജയന്, സുരേഷ് എന്നിവരെ കൂടി കസ്റഡിയിലെടുത്താല് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നും എസ്പി അറിയിച്ചു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications