പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കാന്‍ വായ്പ
തിരുവനന്തപുരം: പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നതിന് വനിതകള്‍ക്ക് വായ്പ നല്‍കുമെന്ന് മന്ത്രി സുശീലാഗോപാലന്‍ അറിയിച്ചു.
നാല് ശതമാനം പലിശ നിരക്കിലായിരിക്കും വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നതെന്ന് ഡിസംബര്‍ 21 വ്യാഴാഴ്ച മന്ത്രി നിയമസഭയെ അറിയിച്ചു.
പുതിയ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് വായ്പ നല്‍കാന്‍ നടപടി സ്വീകരിക്കും. 2001 മാര്‍ച്ച് 31ന് മുമ്പ് ഏഴ് കോടി രൂപ കോര്‍പ്പറേഷന്‍ വായ്പയായി നല്‍കും. വിധവകള്‍ക്കും വികലാംഗര്‍ക്കും വ്യവസായങ്ങള്‍ തുടങ്ങുന്നതിന് വായ്പ നല്‍കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications