Get Updates
Get notified of breaking news, exclusive insights, and must-see stories!

നായനാരുടെ മക്കള്‍ക്ക് മണിച്ചന്‍ 50ലക്ഷംനല്കി

കൊച്ചി: നായനാരുടെ മക്കള്‍ക്ക് ബിസിനസ് ചെയ്യാന്‍ മണിച്ചന്‍ 50ലക്ഷം രൂപയുടെ സഹായം ചെയ്തിട്ടുണ്ടെന്ന് സിഎംപിനേതാവ് എം.വി.രാഘവന്‍ ഡിസംബര്‍ 22 വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.

നായനാരുടെ ഭാര്യ ശാരദ അമ്പലത്തില്‍ പോകുന്നത് മണിച്ചന്റെ ബെന്‍സ് കാറിലായിരുന്നു. വിഷമദ്യദുരന്തത്തിലെ യഥാര്‍ഥ മണിച്ചന്‍ നായനാരാണെന്നും രാഘവന്‍ പറഞ്ഞു.ഇതെല്ലാം പൊതുജനങ്ങളോട് പറഞ്ഞതിനാണ് തന്റെ പാര്‍ക്ക് തകര്‍ത്തതെന്ന് രാഘവന്‍ ആരോപിച്ചു.

പാമ്പിന് വിഷം മാത്രമേയുള്ളൂ.എന്നാല്‍ സിപിഎമ്മിന് വിഷവും പകയുമുണ്ടെന്നും രാഘവന്‍ പറഞ്ഞു.പറശ്ശിനിക്കടവ് സംഭവം സംബന്ധിച്ച് വനംവകുപ്പ്മന്ത്രി സി.കെ.നാണു പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. ആദ്യം താന്‍ ഒന്നും അറിഞ്ഞില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.പിന്നീട് പാമ്പുവളര്‍ത്തല്‍ കേന്ദ്രം നിയമവിരുദ്ധമായത് കൊണ്ടാണ് നടപടി എടുത്തതെന്ന് പറഞ്ഞു.

സിപിഎമ്മിന്റെ അടിമയാണ് മന്ത്രി എന്നതാണ് ഇത് കൊണ്ട് വ്യക്തമാകുന്നത്.അംഗീകാരമില്ലാത്ത പാര്‍ക്കുകള്‍ പൂട്ടാനാണ് സുപ്രീംകോടതി വിധി.പറശ്ശിനിക്കടവ് പാര്‍ക്കിന് 1993ല്‍ തന്നെ അനുമതി ലഭിച്ചിരുന്നു.ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ക്കുകളില്‍ ഒന്നാണിതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ബഹുമതിയും പാര്‍ക്കിന് കിട്ടിയിട്ടുണ്ട്.പാര്‍ക്ക് പൂട്ടാന്‍ നടത്തിയ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയഗൂഡാലോചന മാത്രമാണ് -രാഘവന്‍ പറഞ്ഞു.

എന്റെ പാര്‍ക്ക് പൂട്ടുന്നതിന് മുമ്പ് സാംസ്കാരികവകുപ്പ് മന്ത്രിയുടെ ചുമതലയിലുള്ള തിരുവനന്തപുരത്തെ മ്യൂസിയം ആദ്യം പൂട്ടണം.അത് അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുിന്നതെന്ന് രാഘവന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+