കോടിയേരി ബാലകൃഷ്ണന്റെ മകനെ ആക്രമിച്ചു
തിരുവനന്തപുരം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനും എസ്എഫ്ഐ നേതാവുമായ ബിനീഷ് നാലംഗ സംഘത്തിന്റെ അക്രമത്തിനിരയായി. ഈ സംഭവത്തോടുള്ള പ്രതികാരമെന്നോണം കെഎസ്യു നേതാവ് അനസിനെ ഒരു സംഘം ആക്രമിച്ച് പരിക്കേല്പിച്ചു.
തിരുവനന്തപുരത്ത് ഓവര്‍ബ്രിഡ്ജിനടുത്ത്വച്ചാണ് ബൈക്കുകളിലെത്തിയ നാല് പേര്‍ ചേര്‍ന്ന് ബിനീഷിനെ ആക്രമിച്ചത്. തന്നെ അക്രമിച്ചവര്‍ കെഎസ്യു പ്രവര്‍ത്തകരാണെന്ന് ഗിരീഷ് പറഞ്ഞു.
ഈ സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷം കെഎസ്യു നേതാവ് അനസിനെ യൂണിവേഴ്സിറ്റി കോളജില്‍വച്ച് ഒരു സംഘം ആക്രമിച്ചു. സാരമായി പരിക്കേറ്റ അനസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിനീഷിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications