പുലികള്‍ക്കെതിരെ സൈനികനീക്കം
കൊളംബോ: തമിഴ്പുലികളുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം അവഗണിച്ചുകൊണ്ട് ശ്രീലങ്കന്‍ സൈന്യം കലാപകാരികള്‍ക്കെതിരെ നീക്കം ആരംഭിച്ചു.
വടക്കന്‍ ജാഫ്നയില്‍ പുലികള്‍ക്കെതിരെ സൈനികനീക്കം ആരംഭിച്ചുകഴിഞ്ഞുവെന്ന് ഡിസംബര്‍ 22 വെള്ളിയാഴ്ച സൈനികവൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ സൈന്യത്തിന്റെ നിയന്ത്രണം ശക്തിപ്പെടുത്താനാണ് സൈനിക നീക്കം ആരംഭിച്ചതെന്ന് സൈനികവക്താവ് പറഞ്ഞു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തങ്ങള്‍ക്കെതിരെ സൈനികനീക്കം ആരംഭിച്ചതിനോടുള്ള എല്‍ടിടിഇയുടെ പ്രതികരണം അറിവായിട്ടില്ല.
ഞായറാഴ്ച മുതല്‍ ഒരു മാസക്കാലത്തേക്ക് ആയുധം താഴെ വെക്കുമെന്നായിരുന്നു വ്യാഴാഴ്ച എല്‍ടിടിഇ പ്രഖ്യാപിച്ചത്. അതേ സമയം എല്‍ടിടിഇയുടെ വെടിനിര്‍ത്തലിനു പിന്നിലെ ആത്മാര്‍ഥതയെ കുറിച്ച് തങ്ങള്‍ക്ക് സംശയമുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications