ഭീകരര്‍ ചെങ്കോട്ടയില്‍ കയറി രണ്ട് പേരെ വധിച്ചു
ദില്ലി: ചെങ്കോട്ടയില്‍ കടന്നുകയറി രണ്ട് പട്ടാളക്കാരെ ഭീകരര്‍ കൊലപ്പെടുത്തി. ഡിസംബര്‍ 22 വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ഭീകരര്‍ കൊല നടത്തിയത്.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഷ്കാര്‍-ഇ-തോയിബ എന്ന ഭീകരസംഘടനയുടെ ചാവേര്‍ പടയില്‍ പെട്ടവരാണ് കൊല നടത്തിയ ഭീകരര്‍ എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെങ്കോട്ടയില്‍ നുഴഞ്ഞുകയറിയ ഇവര്‍ യന്ത്രത്തോക്കുപയോഗിച്ച തുരുതുരാ നിറയൊഴിക്കുകയായിരുന്നു.
രജപുത്താനാ റൈഫിള്‍സില്‍ പെട്ട സൈനികരാണ് കൊല്ലപ്പെട്ടത്. അതെ സമയം മൂന്ന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളണ്ട്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലഷ്കാര്‍-ഇ-തോയിബ ഏറ്റെടുത്തിട്ടുണ്ടെന്ന് ശ്രീനഗറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഭീകരര്‍ എങ്ങനെയാണ് ചെങ്കോട്ടയില്‍ കടന്നതെന്ന് വ്യക്തമല്ല. നേരത്തെ തന്നെ കോട്ടയ്ക്കുള്ളില്‍ അവര്‍ പതിയിരുന്നിട്ടുണ്ടാകാം എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.












Click it and Unblock the Notifications